- English
- മലയാളം
ചെറിയനാട്, കേരളത്തിൽ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ തലൂക്കില്പെട്ടതും മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്കു (ഏതാണ്ട് 8 കി.മീ തുല്യദൂരം)അച്ചൻകോവിലാറിന്റെ വടക്കെ കരയിലുള്ളതുമായ ഒരു ഗ്രാമമാണ്. ചെറിയനാടെന്നാണു പേരെങ്കിലും വിസ്തൃതമായ ഒരു പ്രത്യേക ഗ്രേഡ് പഞ്ചായത്താണു ചെറിയനാട്. കാർഷികവൃത്തിയാണു ജനങ്ങളുടെ മുഖ്യമായ സാമ്പത്തിക സ്രോതസ്സ്.